നമ്മുടെ ശുചീകരണ തൊഴിലാളികളില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഈ എണ്ണമറ്റ വ്യക്തികളാണ് ഇന്ത്യയെ വൃത്തിയായി നിലനിർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്.
2019 ഫെബ്രുവരി 24 ന് പ്രയാഗ്രാജിലെ കുംഭ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് എന്നും ഓർമ്മിക്കാനുള്ള ഒരു പ്രവർത്തനം നടത്തി.
പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും അവരുടെ 'ചരണവന്ദനം' നടത്തുകയും ചെയ്തു.
പ്രധാനമന്ത്രി മോദിക്ക് ശുചീകരണ തൊഴിലാളികളോടുള്ള ബഹുമാനമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഓരോ ഇന്ത്യക്കാരനെയും കുറിച്ച് ചിന്തിക്കുന്ന, ഓരോ പൗരന്റെയും ജോലിയെ വിലമതിക്കുന്ന, എല്ലായ്പ്പോഴും ഇന്ത്യയിലെ ജനങ്ങളുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയാണ് ഇവിടെ നമ്മുക്ക് ഉള്ളതെന്ന് ഇതു സൂചിപ്പിക്കുന്നു.രാഷ്ട്രം വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചീകരണ തൊഴിലാളികളുടെ നല്ല പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദമായി സംസാരിച്ചു. 2019 പ്രയാഗ്രാജ് കുംഭ മേളയിലെ ക്രമീകരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകളുടെ സജീവ പങ്കാളിത്തത്താൽ, സ്വച്ഛ് ഭാരത് മിഷൻ ഒരു ശക്തമായ ജനകീയ പ്രസ്ഥാനമായി മാറി.ശുചിത്വ പരിരക്ഷ 2014 ലെ 38% ൽ നിന്ന് 2019 ൽ 98% ആയി ഉയർന്നു. ശുചിത്വം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ആളുകൾ നിരവധി ബഹുജന പ്രചാരണങ്ങൾ നടത്തി. ഇതിൽ യുവ ഇന്ത്യയുടെ സജീവമായ പിന്തുണയും ഹൃദയസ്പർശിയാണ്.
പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകുന്ന ചിത്രങ്ങളും വീഡിയോയും നിങ്ങളുടെ ഹൃദയങ്ങൾ സ്പർശിക്കും.