നമ്മുടെ ശുചീകരണ തൊഴിലാളികളില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഈ എണ്ണമറ്റ വ്യക്തികളാണ് ഇന്ത്യയെ വൃത്തിയായി നിലനിർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

2019 ഫെബ്രുവരി 24 ന് പ്രയാഗ്രാജിലെ കുംഭ സന്ദർശനത്തിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് എന്നും ഓർമ്മിക്കാനുള്ള ഒരു പ്രവർത്തനം നടത്തി.

പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും അവരുടെ   'ചരണവന്ദനം' നടത്തുകയും ചെയ്തു.

പ്രധാനമന്ത്രി മോദിക്ക് ശുചീകരണ തൊഴിലാളികളോടുള്ള ബഹുമാനമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഓരോ ഇന്ത്യക്കാരനെയും കുറിച്ച് ചിന്തിക്കുന്ന, ഓരോ പൗരന്റെയും ജോലിയെ വിലമതിക്കുന്ന, എല്ലായ്പ്പോഴും ഇന്ത്യയിലെ ജനങ്ങളുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയാണ് ഇവിടെ നമ്മുക്ക് ഉള്ളതെന്ന് ഇതു സൂചിപ്പിക്കുന്നു.രാഷ്ട്രം വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചീകരണ തൊഴിലാളികളുടെ നല്ല പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദമായി സംസാരിച്ചു. 2019 പ്രയാഗ്രാജ് കുംഭ മേളയിലെ  ക്രമീകരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകളുടെ സജീവ പങ്കാളിത്തത്താൽ, സ്വച്ഛ് ഭാരത് മിഷൻ ഒരു ശക്തമായ ജനകീയ പ്രസ്ഥാനമായി മാറി.ശുചിത്വ പരിരക്ഷ 2014 ലെ 38% ൽ നിന്ന് 2019 ൽ 98% ആയി ഉയർന്നു. ശുചിത്വം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ആളുകൾ നിരവധി ബഹുജന പ്രചാരണങ്ങൾ നടത്തി. ഇതിൽ യുവ ഇന്ത്യയുടെ സജീവമായ പിന്തുണയും ഹൃദയസ്പർശിയാണ്.

 പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകുന്ന ചിത്രങ്ങളും വീഡിയോയും നിങ്ങളുടെ ഹൃദയങ്ങൾ സ്പർശിക്കും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.