പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഝാന്‍സി സന്ദര്‍ശിച്ചു. ഝാന്‍സിയിലെ പ്രതിരോധ ഇടനാഴിക്കു തറക്കല്ലിട്ട അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു: ‘നമ്മുടെ അയല്‍ക്കാരുടെ തെറ്റായ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ ജനത തക്കതായ മറുപടി നല്‍കും.
ലോകത്തെ എല്ലാ പ്രമുഖ കക്ഷികളും നമുക്കൊപ്പം നില്‍ക്കുകയും നമ്മെ പിന്‍തുണയ്ക്കുകയും ചെയ്യുന്നുണ്ട്. എനിക്കു കിട്ടിയ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍ ദുഃഖിതരാണെന്നു മാത്രമല്ല, ദേഷ്യത്തിലാണെന്നുകൂടിയാണ്. എല്ലാവരും ഭീകരത അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.’നമ്മുടെ ധീരരായ സൈനികര്‍ അവരുടെ ജീവന്‍ ത്യജിച്ചുവെന്നും അവരുടെ ത്യാഗം വൃഥാവിലാകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, പുല്‍വാമ അക്രമത്തിനു നുഴഞ്ഞുകയറി എത്തിയവര്‍ ശിക്ഷിക്കപ്പെടുമെന്നു വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: ‘ഇതു പുതിയ ഇന്ത്യയാണെന്ന കാര്യം നമ്മുടെ അയല്‍രാഷ്ട്രം മറന്നുപോയി. പിച്ചപ്പാത്രവുമായി പാക്കിസ്ഥാന്‍ ചുറ്റിനടക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ ഒരു സഹായവും അവര്‍ക്കു കിട്ടുന്നില്ല.’പ്രതിരോധ ഇടനാഴിക്കു തറക്കല്ലിടവേ, ഝാന്‍സി ആഗ്ര മേഖലയിലെ പ്രതിരോധ ഇടനാഴി ഈ പ്രദേശങ്ങളിലെ യുവാക്കള്‍ക്കു പ്രത്യക്ഷവും പരോക്ഷവുമായി ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഒട്ടേറെ ദേശ, വിദേശ പ്രതിരോധ കമ്പനികള്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തും. അവര്‍ ഈ പ്രദേശങ്ങളിലെ തൊഴിലെടുക്കാവുന്നവര്‍ക്കു നൈപുണ്യ പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്കു ജന്മനാട്ടില്‍നിന്നുതന്നെ വരുമാനം സമ്പാദിക്കാന്‍ സാധിക്കുമെന്നതാണു പദ്ധതിയുടെ നേട്ടമെന്നും കുടിയേറ്റം നടത്തേണ്ട സാഹചര്യം ഒഴിവാകുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. പ്രതിരോധ ഇടനാഴി പ്രതിരോധ ഉല്‍പന്ന നിര്‍മാണത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കി മാറ്റുമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ കുഴലിലൂടെ ജലമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതൊരു പൈപ്പ്‌ലൈന്‍ പദ്ധതി മാത്രമല്ലെന്നും വരള്‍ച്ചബാധിതമായ ഈ മേഖലയ്ക്കുള്ള ലൈഫ്‌ലൈന്‍ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
വിദൂര സ്ഥലങ്ങളില്‍നിന്നു തലച്ചുമടായി വെള്ളം കൊണ്ടുവരികയെന്ന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അധ്വാനഭാരം കുറച്ചുകൊണ്ടുവരാന്‍ എല്ലാ വീടുകളിലേക്കും കുഴലുകള്‍ വഴി ജലം എത്തുന്നതിലൂടെ സാധിക്കുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അമൃത് പദ്ധതി പ്രകാരം ഝാന്‍സി നഗര കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഝാന്‍സിയിലും തൊട്ടടുത്തുള്ള ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ബേട്വാ നദിയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നതിനുള്ള 600 കോടി രൂപയുടെ പദ്ധതി തയ്യാറായിവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
425 കിലോമീറ്റര്‍ വരുന്ന ഝാന്‍സി-മണിക്പൂര്‍, ഭീംസെന്‍-ഖൈറാര്‍ റെയില്‍പ്പാതകള്‍ ഇരട്ടിപ്പിക്കുന്ന പ്രവൃത്തിക്കും ഝാന്‍സിയിലെ കോച്ച് നവീകരണ വര്‍ക്ക്‌ഷോപ്പിനും ചടങ്ങില്‍വെച്ച് ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. 297 കിലോമീറ്റര്‍ വരുന്ന ഝാന്‍സി-ഖൈറാര്‍ വിഭാഗത്തിന്റെ വൈദ്യുതീകരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതികള്‍ ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ബുന്ദേല്‍ഖണ്ഡ് മേഖലയുടെ സര്‍വതോന്മുഖമായ വികസനത്തിനു വഴിവെക്കുകയും ചെയ്യും. ഗുജറാത്തിലെ കച്ചിനു സമാനം ബുന്ദേല്‍ഖണ്ഡ് വികസിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനു തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പശ്ചിമ-ഉത്തര ഇന്റര്‍-റീജിയന്‍ പ്രസരണ ശാക്തീകരണ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടു.
ഈ മേഖലയില്‍ വലിയ അളവോളം വൈദ്യുതി ലഭ്യമാകാന്‍ പദ്ധതി സഹായകമാകും. മറ്റൊരു പ്രധാന പരിപാടി പഹാരി അണക്കെട്ട് നവീകരണ പദ്ധതിയായിരുന്നു. അണക്കെട്ടില്‍നിന്നുള്ള ചോര്‍ച്ച കുറയ്ക്കുക വഴിയും കൂടുതല്‍ വെള്ളം ലഭ്യമാക്കുക വഴിയും പദ്ധതി കര്‍ഷകര്‍ക്കു ഗുണകരമാകും.
കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 7.5 ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നിക്ഷേപിക്കപ്പെടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സബ്‌സിഡി, സ്‌കോളര്‍ഷിപ് മുതലായവ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറുക വഴി ഒരു ലക്ഷം കോടിയോളം രൂപയുടെ ചോര്‍ച്ച തടയാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
बदहाली के इस दौर में वो भारत पर इस तरह के हमले करके,
— PMO India (@PMOIndia) February 15, 2019
पुलवामा जैसी तबाही मचाकर, हमें भी बदहाल करना चाहता है।
लेकिन उसके इस मंसूबे का, देश के 130 करोड़ लोग, मिलकर जवाब देंगे, मुंहतोड़ जवाब देंगे: PM in Jhansi
थोड़ी देर पहले बुंदेलखंड और यूपी के विकास से जुड़े लगभग 20 हज़ार करोड़ रुपए के विकास कार्यों का शिलान्यास और लोकार्पण किया गया है।
— PMO India (@PMOIndia) February 15, 2019
इसमें सुरक्षा, रोजगार, रेल, बिजली-पानी, से जुड़े अनेक प्रोजेक्ट हैं: PM
अब बुंदेलखंड को देश की सुरक्षा और विकास का कॉरिडोर बनाने का अभियान शुरु हो चुका है।
— PMO India (@PMOIndia) February 15, 2019
ये डिफेंस कॉरिडोर देश को सशक्त करने के साथ ही उत्तर प्रदेश के युवाओं को रोज़गार के नए अवसर भी उपलब्ध कराने वाला है।
मुझे बताया गया है कि लगभग 4 हज़ार करोड़ रुपए के समझौते हो भी चुके हैं: PM
जब बड़े उद्योग लगते हैं तब उनके आसपास छोटे उद्योगों का भी विकास होता है, एक पूरा वातावरण तैयार होता है।
— PMO India (@PMOIndia) February 15, 2019
झांसी और आसपास के क्षेत्रों में जो छोटे उद्योग हैं उनको इस कॉरिडोर से बहुत बड़ा लाभ होने वाला है।
इस कॉरिडोर से यहां के लाखों युवाओं को सीधा रोजगार मिलेगा: PM
बुंदेलखंड की मेरी आप सभी लोगों को पानी के लिए कितना संघर्ष करना पड़ता रहा है, इसका मुझे ऐहसास है।
— PMO India (@PMOIndia) February 15, 2019
आपको पानी की समस्या से मुक्ति दिलाने के प्रयास को आगे बढ़ाते हुए, आज 9 हजार करोड़ की
पाइप-लाइन का शिलान्यास आज किया गया है: PM
इस प्रोजेक्ट के पूरा होने के बाद बुंदेलखंड के हर जिले यानि
— PMO India (@PMOIndia) February 15, 2019
झांसी,
ललितपुर,
जालौन,
हमीरपुर,
महोबा,
बांदा और
चित्रकूट के करीब-करीब हर गांव को पीने का पानी मिलना और आसान हो जाएगा: PM