പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ച ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് (സിപിപി) അംഗീകാരം നല്‍കി.
1,765.67 കോടി രൂപയുടെ ഗണ്യമായ നിക്ഷേപത്തോടെ, ഈ സുപ്രധാന സംരംഭം ഇന്ത്യയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനും മികവിനും സുസ്ഥിരതയ്ക്കും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2023 ഫെബ്രുവരിയില്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നേരത്തെ പ്രഖ്യാപിച്ച, രാജ്യത്തുടനീളമുള്ള ഫലവര്‍ഗ വിളകളുടെ ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ സിപിപി ഒരു വലിയ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.
ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന്റെ (CPP) പ്രധാന നേട്ടങ്ങള്‍:
കര്‍ഷകര്‍: സിപിപി വൈറസ് രഹിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ നടീല്‍ വസ്തുക്കള്‍ പ്രാപ്യമാക്കും, ഇത് വിളകളുടെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വരുമാന അവസരങ്ങള്‍ക്കും വഴിയൊരുക്കും.
നഴ്‌സറികള്‍: വളര്‍ച്ചയും, സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ശുദ്ധമായ നടീല്‍ വസ്തുക്കള്‍ കാര്യക്ഷമമായി പ്രചരിപ്പിക്കാനും, കാര്യക്ഷമമായ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയകള്‍ സാധ്യമാക്കുന്നതിനും നേഴ്‌സറികള്‍ക്ക് അടിസ്ഥാന സൗകര്യ പിന്തുണ നല്‍കും.
ഉപഭോക്താക്കള്‍: പഴങ്ങളുടെ രുചി, രൂപഭംഗി, പോഷകമൂല്യങ്ങള്‍ എന്നിവ വര്‍ധിപ്പിച്ച് വൈറസുകളില്ലാത്ത മികച്ച ഉല്‍പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഈ സംരംഭം ഉറപ്പാക്കും.
കയറ്റുമതി: ഉയര്‍ന്ന ഗുണമേന്മയുള്ളതും രോഗരഹിതവുമായ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ, ഇന്ത്യ ഒരു മുന്‍നിര ആഗോള കയറ്റുമതിക്കാരെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുകയും വിപണി അവസരങ്ങള്‍ വിപുലീകരിക്കുകയും അന്താരാഷ്ട്ര പഴ വ്യാപാരത്തില്‍ അതിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
എല്ലാ കര്‍ഷകര്‍ക്കും അവരുടെ ഭൂമിയുടെ വലിപ്പമോ സാമൂഹിക സാമ്പത്തിക നിലയോ പരിഗണിക്കാതെ തന്നെ മികച്ച നടീല്‍ വസ്തുക്കള്‍ താങ്ങാനാവുന്ന വിലയ്ക്ക് നല്‍കുന്നതിന് പ്രോഗ്രാം മുന്‍ഗണന നല്‍കും.
പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും വനിതാ കര്‍ഷകരെ സജീവമായി ഉള്‍പ്പെടുത്തും, അവര്‍ക്ക് വിഭവങ്ങള്‍ പ്രാപ്യമാക്കല്‍, പരിശീലനം, തീരുമാനമെടുക്കാനുള്ള അവസരങ്ങള്‍ എന്നിവ ഉറപ്പാക്കും.
മികച്ച നിര്‍ദ്ദിഷ്ട-പ്രാദേശിക സസ്യ ഇനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങളെ പ്രോഗ്രാം അഭിസംബോധന ചെയ്യും
CPP യുടെ പ്രധാന ഘടകങ്ങള്‍:
ക്ലീന്‍ പ്ലാന്റ് സെന്ററുകള്‍ (CPCs): നൂതന ഡയഗ്നോസ്റ്റിക് തെറാപ്യൂട്ടിക്സും ടിഷ്യു കള്‍ച്ചര്‍ ലാബുകളും സജ്ജീകരിച്ച ഒമ്പത് ലോകോത്തര അത്യാധുനിക സിപിസികള്‍ ഇന്ത്യയിലുടനീളം സ്ഥാപിക്കും. മുന്തിരി (NRC, പൂനെ), മിതശീതോഷ്ണ പഴങ്ങള്‍ - ആപ്പിള്‍, ബദാം, വാല്‍നട്ട് മുതലായവ. (CITH, ശ്രീനഗര്‍ & മുക്തേശ്വര്‍), സിട്രസ് പഴങ്ങള്‍ (CCRI, നാഗ്പൂര്‍ & CIAH, Bikaner), മാമ്പഴം/ പേരയ്ക്ക/അവക്കാഡോ (IIHR, ബാംഗ്ലൂര്‍), മാമ്പഴം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഇന്ത്യയിലെ പേരക്ക/ലിച്ചി (CISH, ലഖ്നൗ), മാതളനാരകം (NRC, ഷോലാപൂര്‍), കൂടാതെ ഉഷ്ണമേഖലാ/ഉപ-ഉഷ്ണമേഖലാ പഴങ്ങളും ഇതില്‍പെടും. വലിയ തോതിലുളള വ്യാപനം ലക്ഷ്യമിട്ടുളള വൈറസ് രഹിത നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനത്തിനും പരിപാലനത്തിനും ഈ കേന്ദ്രങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കും.
സര്‍ട്ടിഫിക്കേഷനും നിയമ ചട്ടക്കൂടും: 1966ലെ വിത്തു നിയമത്തിന്റെ് കീഴിലുള്ള ഒരു നിയന്ത്രണ ചട്ടക്കൂടിന്റെ പിന്തുണയോടെ നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനത്തിലും വില്‍പനയിലും സമഗ്രമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്, ശക്തമായ ഒരു സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കും.
മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങള്‍: ശുദ്ധമായ നടീല്‍ വസ്തുക്കളുടെ കാര്യക്ഷമമായ വര്‍ധന സുഗമമാക്കിക്കൊണ്ട്, അടിസ്ഥാന സൗകര്യ വികസനത്തിന് നഴ്‌സറികള്‍ക്ക് വലിയ തോതിലുള്ള പിന്തുണ നല്‍കും.
മിഷന്‍ ലൈഫ്, വണ്‍ ഹെല്‍ത്ത് സംരംഭങ്ങള്‍ എന്നിവയുമായി ഒത്തുചേര്‍ന്ന് ഇന്ത്യയുടെ ഹോര്‍ട്ടികള്‍ച്ചറല്‍ മേഖലയെ ഗണ്യമായി ഉയര്‍ത്താന്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം സജ്ജീകരിച്ചിരിക്കുന്നു. ഇത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതി ചെയ്യുന്ന നടീല്‍ വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തില്‍ പഴവര്‍ഗ കയറ്റുമതി രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനും ഈ മേഖലയിലുടനീളം പരിവര്‍ത്തനപരമായ മാറ്റത്തിന് വഴിയൊരുക്കുന്നതിനുമുള്ള നിര്‍ണായക ചുവടുവെയ്പ്പായിരിക്കും ഈ പരിപാടി. ഇന്‍ഡിക്കന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി (ഐസിഎആര്‍) സഹകരിച്ച് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് ഈ പരിപാടി നടപ്പാക്കും.