Budget belied the apprehensions of experts regarding new taxes: PM
Earlier, Budget was just bahi-khata of the vote-bank calculations, now the nation has changed approach: PM
Budget has taken many steps for the empowerment of the farmers: PM
Transformation for AtmaNirbharta is a tribute to all the freedom fighters: PM

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ 'ചൗരി ചൗര' സംഭവത്തിന്റെ 100 വര്‍ഷങ്ങള്‍ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദി ആഘോഷത്തിനായി സമര്‍പ്പിച്ച തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ധീരരായ രക്തസാക്ഷികളെ  അഭിവാദ്യം ചെയ്തു കൊണ്ട് ചൗരി-ചൗരയില്‍ അവര്‍ നടത്തിയ ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയെന്ന്

പ്രധാനമന്ത്രി പറഞ്ഞു. നൂറുവര്‍ഷം മുമ്പ് ചൗരി ചൗരയില്‍ നടന്ന സംഭവം കേവലം തീവെയ്പ് സംഭവമല്ലെന്നും ചൗരി ചൗരയുടെ സന്ദേശം വളരെ വിശാലമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് തീവെയ്പ് നടന്നത്, കാരണങ്ങള്‍ എന്തൊക്കെയാണ് എന്നത്  ഒരുപോലെ പ്രധാനപ്പെട്ടവയാണ്. ചൗരി ചൗരയിലെ ചരിത്രപരമായ പോരാട്ടത്തിന് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന് ഇപ്പോള്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മുതല്‍ ചൗരി-ചൗരയ്ക്കൊപ്പം എല്ലാ ഗ്രാമങ്ങളും വര്‍ഷം മുഴുവനും നടക്കാനിരിക്കുന്ന പരിപാടികളിലൂടെ ചൗരി ചൗരയിലെ വീരോചിതമായ ത്യാഗങ്ങള്‍ ഓര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇത്തരമൊരു ആഘോഷം നടത്തുന്നത് കൂടുതല്‍ പ്രസക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൗരി-ചൗരയിലെ രക്തസാക്ഷികളെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചര്‍ച്ച ചെയ്യാതിരുന്നതിനെ അദ്ദേഹം അപലപിച്ചു. രക്തസാക്ഷികള്‍ ചരിത്രത്തിന്റെ പേജുകളില്‍ സ്ഥാനപിടിച്ചില്ലെങ്കിലും, സ്വാതന്ത്ര്യത്തിനായുള്ള അവരുടെ രക്തച്ചൊരിച്ചില്‍ തീര്‍ച്ചയായും രാജ്യത്തിന്റെ മണ്ണിലുണ്ട്.

150 ഓളം സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് രക്ഷിച്ച ബാബ രാഘവദാസിന്റെയും മഹാമന മദന്‍ മോഹന്‍ മാളവിയയുടെയും ശ്രമങ്ങള്‍ ഈ പ്രത്യേക ദിനത്തില്‍ ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത നിരവധി വശങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്ന ഈ പ്രചാരണത്തില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സ്വാതന്ത്രത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകരെ എടുത്ത് കാട്ടിക്കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് ഒരു പുസ്തകം രചിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുവ എഴുത്തുകാരെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലിയായി പ്രാദേശിക കലകളെയും സംസ്‌കാരത്തെയും ബന്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത കൂട്ടായ കരുത്ത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ ശക്തിയാണ് ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണ പരിപാടിയുടെ അടിസ്ഥാനം. കൊറോണയുടെ ഈ കാലഘട്ടത്തില്‍ 150 ലധികം രാജ്യങ്ങളിലെ പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ അവശ്യ മരുന്നുകള്‍ അയച്ചു. മനുഷ്യന്‍ ജീവന്‍ രക്ഷിക്കുന്നതിനായി ഇന്ത്യ നിരവധി രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നു, ഇതില്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അഭിമാനം കൊള്ളുന്നുണ്ടാവാം .

മഹാമാരിയുടെ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ബജറ്റ് ഒരു പുതിയ മുന്നേറ്റം നല്‍കുമെന്ന് അടുത്തിടെ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പൗരന്മാര്‍ക്ക് പുതിയ നികുതി ചുമത്തപ്പെടുമെന്ന പല വിദഗ്ധരുടെയും ആശങ്ക ബജറ്റ് തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കായി കൂടുതല്‍ ചെലവഴിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ ലൈനുകള്‍, പുതിയ ട്രെയിനുകള്‍, ബസുകള്‍, മാര്‍ക്കറ്റുകളുമായും ചന്തകളുമായും കണക്റ്റിവിറ്റി എന്നിവയ്ക്കായിരിക്കും ഈ ചെലവ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ക്കും ബജറ്റ് വഴിയൊരുക്കി. ഈ പ്രവര്‍ത്തനങ്ങള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും.

നേരത്തെ, ബജറ്റ് എന്നാല്‍ ഒരിക്കലും പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു. ''ബജറ്റ് വോട്ട് ബാങ്ക് കണക്കുകൂട്ടലുകളുടെ കണക്കു പുസ്തകം ആക്കി.  ഇപ്പോള്‍ രാജ്യം സമീപനം മാറ്റിയിരിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ ഇന്ത്യ കൈകാര്യം ചെയ്തതിനു ലഭിച്ച സാര്‍വത്രിക പ്രശംസയ്ക്കു ശേഷം ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍രാജ്യം ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തലില്‍ വന്‍ ബജറ്റ് വര്‍ധന നടന്നിട്ടുണ്ട്. വിപുലമായ പരിശോധനാ സൗകര്യങ്ങള്‍ ജില്ലാതലത്തില്‍ തന്നെ വികസിപ്പിച്ചെടുക്കും.

കര്‍ഷകരെ ദേശീയ പുരോഗതിയുടെ അടിസ്ഥാനം എന്ന് വിശേഷിപ്പിച്ച ശ്രീ. മോദി കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ അവരുടെ ക്ഷേമത്തിനായി രൂപം നല്‍കിയ ശ്രമങ്ങള്‍ വിശദീകരിച്ചു. മഹാമാരിയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പാദനം കൈവരിച്ചു . കര്‍ഷകരുടെ ശക്തീകരണത്തിനായി ബജറ്റില്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കാര്‍ഷിക വിളകളുടെ വില്‍പ്പന സുഗമമാക്കുന്നതിന് ആയിരം ചന്തകളെ ഇ-നാമുമായി ബന്ധിപ്പിക്കുന്നു.

ഗ്രാമീണ അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയാക്കി ഉയര്‍ത്തി. ഈ നടപടികള്‍ കര്‍ഷകരെ സ്വയം പര്യാപ്തരും കൃഷി ലാഭകരവുമാക്കും. സ്വമിത്വ പദ്ധതി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഭൂമിയുടെയും പാര്‍പ്പിട സ്ഥലത്തിന്റെയും ഉടമസ്ഥാവകാശ രേഖ നല്‍കും. ശരിയായ രേഖകള്‍ വസ്തുവിന്റെ മികച്ച വിലയിലേക്ക് നയിക്കുമെന്നും ബാങ്ക് വായ്പയ്ക്ക് കുടുംബങ്ങളെ സഹായിക്കുമെന്നും കൈയേറ്റക്കാരില്‍ നിന്ന് ഭൂമി സുരക്ഷിതമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടച്ചിട്ടിരിക്കുന്ന മില്ലുകള്‍, മോശം റോഡുകള്‍, രോഗാതുരമായ ആശുപത്രികള്‍ എന്നീ പ്രശ്‌നങ്ങളാല്‍  ഗോരഖ്പൂരിനും ഈ നടപടികളെല്ലാം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടച്ചിട്ടിരുന്ന ഒരു പ്രാദേശിക വളം നിര്‍മ്മാണ ശാല ഇപ്പോള്‍ പുനരാംരംഭിച്ചത് കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനം ചെയ്യും. നഗരത്തിന് ഒരു എയിംസ് ലഭിക്കുന്നു. ആയിരക്കണക്കിന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയാണ് മെഡിക്കല്‍ കോളേജ്. ദിയോറിയ, കുശിനഗര്‍, ബസ്തി മഹാരാജ് നഗര്‍, സിദ്ധാര്‍ത്ഥ് നഗര്‍ എന്നിവിടങ്ങള്‍ക്ക് പുതിയ മെഡിക്കല്‍ കോളേജുകള്‍ ലഭിക്കുന്നു. നാലുവരി- ആറ്‌വരി പാതകളുടെ നിര്‍മ്മാണം പുരോഗമിച്ച് വരുന്നു. ഗോരഖ്പൂരില്‍ നിന്ന് 8 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടങ്ങിയതിനാല്‍ മേഖലയില്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ടൂറിസം വര്‍ദ്ധിപ്പിക്കും. ''സ്വയംപര്യാപ്തതയുടെ ഈ പരിവര്‍ത്തനം എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമുള്ള ശ്രദ്ധാഞ്ജലിയാണ്'', പ്രധാനമന്ത്രി പറഞ്ഞു.

Click here to read PM's speech

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage