ഈജിപ്ത് പ്രസിഡന്റ് ആദരണീയനായ അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശയവിനിമയം നടത്തി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അത് മേഖലയിലും ലോകത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഭീകരവാദം, അതിക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയിലെ ആശങ്ക ഇരു നേതാക്കളും പങ്കുവച്ചു.
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും തത്വാധിഷ്ഠിതവുമായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഇന്ത്യയുടെ വികസന പങ്കാളിത്തവും പലസ്തീനിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
എത്രയും വേഗം സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെയും മാനുഷിക സഹായത്തിനുള്ള സൗകര്യമൊരുക്കേണ്ടതിന്റെയും ആവശ്യകതയില്‍ ഇരു നേതാക്കളും യോജിച്ചു.