ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
“മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡ ജിയെ ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനവും കാഴ്ചപ്പാടും ആഴത്തിൽ വിലമതിക്കപ്പെടുന്നു. അദ്ദേഹം എനിക്കു നൽകിയ കലാസൃഷ്ടിക്ക് ഞാൻ നന്ദിയുള്ളവനാണ്. അടുത്തിടെ നടത്തിയ കന്യാകുമാരി സന്ദർശനത്തിലേക്ക് അതെന്റെ മനസിനെ കൊണ്ടുപോകുന്നു. @H_D_Devegowda @hd_kumaraswamy” - എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
It was an honour to meet former Prime Minister, Shri HD Devegowda Ji at 7, Lok Kalyan Marg. His wisdom and perspective on various subjects are deeply valued. I am also thankful for the artwork that he gave me, taking my mind back to my recent visit to Kanyakumari. @H_D_Devegowda… pic.twitter.com/ZKPNjiD9K8
— Narendra Modi (@narendramodi) July 25, 2024