പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2022 മാർച്ച് 19-20 വരെ ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടി. മുൻ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി 2018 ഒക്ടോബറിൽ ടോക്കിയോയിൽ നടന്നിരുന്നു.
ഇന്ത്യയ്ക്കും ജപ്പാനും അവരുടെ ‘പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം’ എന്നതിന്റെ പരിധിയിൽ ബഹുമുഖ സഹകരണമുണ്ട്. ഇന്തോ-പസഫിക് മേഖലയിലും,അതിനപ്പുറവും സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരുപക്ഷത്തിനും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറാനും ഉച്ചകോടി അവസരമൊരുക്കും.