പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ മാർക്ക് റുട്ടെയുമായി ഫോണിൽ സംസാരിച്ചു.
ജലവിഭവ മേഖലയിൽ തന്ത്രപരമായ പങ്കാളിത്തം, കാർഷിക രംഗത്തെ സഹകരണം, വളർന്നുവരുന്ന ഹൈടെക്, മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യ-നെതർലൻഡ്സ് ഉഭയകക്ഷി ബന്ധങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ, ഇൻഡോ-പസഫിക്കിലെ ഏകീകരണവും സഹകരണവും ഉൾപ്പെടെയുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.
പതിവ് ഉന്നത തല സന്ദർശനങ്ങളും ആശയവിനിമയങ്ങളും കൊണ്ട്, സമീപ വർഷങ്ങളിൽ ഇന്ത്യ-നെതർലാൻഡ്സ് ബന്ധം വളരെയധികം ശക്തി പ്രാപിച്ചു. രണ്ട് പ്രധാനമന്ത്രിമാരും 2021 ഏപ്രിൽ 09-ന് ഒരു വെർച്വൽ ഉച്ചകോടി നടത്തുകയും പതിവായി സംസാരിക്കുകയും ചെയ്തു. വെർച്വൽ ഉച്ചകോടിയിൽ നെതർലാൻഡുമായി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഓൺ വാട്ടർ’ ആരംഭിച്ചു.
ഈ വർഷം ഇന്ത്യയും നെതർലൻഡും സംയുക്തമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. 2022 ഏപ്രിൽ 4 മുതൽ 7 വരെ നെതർലൻഡ്‌സിലേക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടൊപ്പമാണ് ഈ പ്രത്യേക നാഴികക്കല്ല് ആഘോഷിച്ചത്.