ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വിറ്ററിലൂടെ ശാരീരികക്ഷമത തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
പ്രധാനമന്ത്രി പറഞ്ഞു, ‘രാവിലെയുള്ള എന്റെ വ്യായാമത്തിന്റെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്ക് വയ്ക്കുന്നത്. യോഗയ്ക്ക് പുറമേ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ട്രാക്കിലാണ് ഞാന്‍ നടക്കുന്നത്. ഇത് അങ്ങേയറ്റം ഉണര്‍വ്വും, നവചൈതന്യവും നല്‍കുന്നു. ഇതിന് പുറമെ ഞാന്‍ ശ്വസന വ്യായാമവും അഭ്യസിക്കുന്നുണ്ട്. # ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ്.
ദിവസത്തിന്റെ കുറച്ച് ഭാഗമെങ്കിലും ഫിറ്റ്‌നസിനായി ചെലവിടാന്‍ ഓരോ ഇന്ത്യാക്കാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്ക് സുഖകരമായ ഏതെങ്കിലും വ്യായാമ മുറകള്‍ നിത്യേന അഭ്യസിച്ചു നോക്കൂ അപ്പോള്‍ അറിയാം നിങ്ങളുടെ ജീവിതത്തില്‍ അത് ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങള്‍.
# ഫിറ്റ്‌നസ് ചലഞ്ച് # ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ്’
കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ. എച്ച്.ഡി. കുമാരസ്വാമിയേയും, ടേബിള്‍ ടെന്നീസ് താരം മണികാ ബത്രയേയും, മൊത്തം ഐ.പി.എസ്. സമൂഹത്തെയും, പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ള പോലീസ് സേനാംഗങ്ങളെ പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചു.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature - Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
— Narendra Modi (@narendramodi) June 13, 2018
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2
I am delighted to nominate the following for the #FitnessChallenge:
— Narendra Modi (@narendramodi) June 13, 2018
Karnataka’s CM Shri @hd_kumaraswamy.
India’s pride and among the highest medal winners for India in the 2018 CWG, @manikabatra_TT.
The entire fraternity of brave IPS officers, especially those above 40.
I appeal to every Indian to devote some part of the day towards fitness.
— Narendra Modi (@narendramodi) June 13, 2018
Practice any set of exercises you are comfortable with and you will see the positive difference it will make in your life! #FitnessChallenge #HumFitTohIndiaFit https://t.co/yuHN6871pk