ഫ്രഞ്ച് സായുധസേനാ മന്ത്രി ശ്രീമതി ഫ്‌ളോറന്‍സ് പാര്‍ലി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.
ഉഭയകക്ഷി പ്രതിരോധസഹകരണത്തിലുള്ള പുരോഗതി സംബന്ധിച്ച് ശ്രീമതി പാര്‍ളി പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഇന്ത്യയും ഫ്രാന്‍സുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്ന് പ്രതിരോധ സഹകരണമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലും സംയുക്ത ഗവേഷണത്തിലും വികസനത്തിലും മെയ്ക്ക് ഇന്‍ ഇന്ത്യ ചട്ടക്കൂടിലൂടെ വര്‍ധിച്ച സഹകരണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
പരസ്പര താല്‍പര്യമുള്ള മേഖലാതല, ആഗോള പ്രശ്‌നങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രസിഡന്റ് മാക്രോണിനെ അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം പരമാവധി നേരത്തേ ഇന്ത്യയിലേക്കു സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.